ഇടുക്കി; എഞ്ചിനീയറിങ്ങ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് വിട നൽകി ജന്മനാട്. ധീരജിന്റെ തളിപ്പറമ്പ് തൃച്ചംബരത്തെ വീടിന് സമീപം സി പി എം വിലകൊടുത്തു വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസകരിച്ചത്. നേതാക്കളും പ്രവർത്തകരുമടക്കം നൂറു കണക്കിന് പേരാണ് ധീരജിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്.ഇടുക്കിയില്‍ നിന്ന് അന്ത്യാഭിവാദങ്ങളേറ്റുവാങ്ങി ധീരജിന്റെ മൃതദേഹം നാട്ടിലെത്തുമ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. വിലാപ യാത്ര കടന്നുവന്ന പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
അതേസമയം ധീരജ് വധക്കേസിൽ പ്രതിയായ നിഖിൽ പൈലിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.