കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ പ്രശസ്ത സാമൂഹികപരിഷ്കര്‍ത്താവായ പെരിയോര്‍ ഇ വി രാമസ്വാനിയുടെ പ്രതിമയില്‍ ചെരുപ്പ് മാലയണിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അരുൺ കാർത്തിക് (26), സുഹൃത്ത് മോഹൻരാജ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. വെല്ലൂര്‍ തന്തൈ പെരിയോര്‍ സ്റ്റഡി സെന്ററിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയിലാണ് ഹിന്ദുത്വര്‍ ചെരുപ്പ് മാലയണിയിച്ചത്. പ്രതിമയില്‍ ചെരുപ്പുമാലയ്ക്കുപുറമെ കാവി നിറത്തിലുള്ള പൊടിയും വിതറിയിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.