തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടില്ലെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡി ലിറ്റ് വിഷയത്തിൽ ആരാണ് ഇടപെടൽ നടത്തിയതെന്ന് തനിക്കറിയില്ലെന്നും മാധ്യമ പ്രവർത്തകരോട് ഗവർണർ പറഞ്ഞു.
സിൻഡിക്കറ്റ് യോഗം വിളിക്കാൻ വിസിയോട് നിർദേശിച്ചിരുന്നു, പക്ഷെ അതുണ്ടായില്ല. വിസി നൽകിയ മറുപടിയിൽ നിന്ന് ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് മനസിലാക്കുന്നതായി ഗവർണർ പറഞ്ഞു.
കേരള വൈസ് ചാൻസലറെ താൻ വിമർശിച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുക മാത്രമാണ് ചെയ്തതത്. സിൻഡിക്കറ്റ് യോഗം ചേരുന്നതിനെ ചിലർ നിരസിച്ചതായാണ് വിസി പറഞ്ഞത്. അതിനെയാണ് വിമർശിച്ചത്. രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളെ മാനിക്കാൻ എല്ലാവരും നിർബന്ധിതരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിസി രാജിവയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ധാർമികത അദ്ദേഹവും തന്റെ ധാർമികത താനുമാണ് തീരുമാനിക്കേണ്ടതെന്നും ഗവർണർ മറുപടി നൽകി.