ലക്‌നൗ : അടുത്ത മാസം തുടങ്ങുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ്യയുമായ മായാവതി മത്സരിക്കില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്.സി.മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 10 മുതല്‍ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ താനും മത്സരിക്കില്ലെന്ന് മിശ്ര അറിയിച്ചു. യുപിയില്‍ 403 സീറ്റിലാണ് ബിഎസ്പി മത്സരിക്കുന്നത്.
പഞ്ചാബ്, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടിയാണു മായാവതി മത്സരരംഗത്തുനിന്ന് മാറി നില്‍ക്കുന്നതെന്നു മിശ്ര പറഞ്ഞു. നിലവില്‍ മായാവതി എംഎല്‍എയോ എംപിയോ അല്ല. മിശ്ര രാജ്യസഭാംഗമാണ്.
ബി.എസ്.പി അധ്യക്ഷൻ എസ്.സി മിശ്ര അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി ഒന്നിന് തുടങ്ങി ഏഴ് ഘട്ടങ്ങളായാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ്.