ന്യൂഡല്‍ഹി: കോവിഡ് പരിശോധന ചട്ടങ്ങളില്‍ മാറ്റം. വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരെയും പരിശോധനക്ക് വിധേയരാക്കേണ്ടതില്ലെന്ന് കേന്ദ്രം പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു.അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തില്‍ പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി തുടരും.രോഗലക്ഷണം കാണിക്കാത്തവര്‍, ഗാര്‍ഹിക ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയവര്‍, കോവിഡ് കേന്ദ്രങ്ങളില്‍നിന്ന് വിട്ടയച്ചവര്‍, അടിയന്തര ശസ്ത്രക്രിയ ആവശ്യമായവര്‍, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര നടത്തുന്നവര്‍ എന്നിവര്‍ക്ക് കോവിഡ് പരിശോധന വേണ്ടതില്ല.
അതിജാഗ്രത ആവശ്യമായ കേസുകളില്‍ ഒഴികെ, സമ്ബര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് കോവിഡ് പരിശോധന വേണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗരേഖ പറയുന്നത്. ഗുരുതര രോഗങ്ങളുള്ളവര്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവരാണ് അതിജാഗ്രത ആവശ്യമായവര്‍. ഇവരുടെ കാര്യത്തില്‍ സമ്ബര്‍ക്കത്തെ തുടര്‍ന്ന പരിശോധനയും നിരീക്ഷണവും ആവശ്യമാണ്.
ഒമിക്രോണ്‍ നിരീക്ഷണത്തിന്റെ ഭാഗമായാണ് ജീനോം സീക്വന്‍സിങ് (ജനിതക ശ്രേണീകരണം) നടത്തുന്നത്. അത് ചികിത്സ ആവശ്യത്തിനു വേണ്ടതില്ല. ജീനോം നിരീക്ഷണ കൂട്ടായ്മയായ ഇന്കോഗിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സാമ്ബിളുകള്ക്ക് മാത്രം ജനിതക ശ്രേണീകരണം നടത്തിയാല്‍ മതിയെന്നും ഐ.സി.എം.ആര് വ്യക്തമാക്കി.