ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് പുതിയ ജീവിതം നല്കുന്ന കണ്ടുപിടിത്തവുമായി ഇലോണ്‍ മസ്ക്.ഈ വര്‍ഷം തന്നെ മനുഷ്യന്റെ തലച്ചോറില്‍ ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഇലോണ്‍ മസ്ക് ഒരു ജേണലിന് നല്കിയ അഭിമുഖത്തില്‍ മസ്ക് വ്യക്തമാക്കിയത്. അമേരിക്കന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിക്കുന്തിനനുസരിച്ച് ഈ ലക്ഷ്യവും നേടാനാകുമെന്നാണ് മസ്ക് കരുതുന്നത്.
നട്ടെല്ലിന് ക്ഷതമേറ്റവരേയും ശരീരം തളര്‍ന്നു കിടക്കുന്നവരേയുമെല്ലാം ന്യൂറലിങ്ക് ചിപ്പുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അവരുടെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും ഇതിലൂടെ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാനും ഈ ചിപ്പ് സാങ്കേതികവിദ്യ സഹായിക്കും
https://www.youtube.com/watch?v=gZEOLVLfyi8