തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെഎസ്യു. ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അവകാശവാദവുമായി കെഎസ്യു രംഗത്തുവന്നിരിക്കുന്നത്.
വയനാട് എഞ്ചിനിറയങ് കോളജ്, പാലക്കാട്, മുട്ടം, കോഴിക്കോട് എഞ്ചിനീയറിങ് കോളജുകള്‍, തിരുവനന്തപുരം സിഇറ്റി കോളജുകളില്‍ തങ്ങള്‍ ജയിച്ചതായി കെഎസ്യു ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmyksu%2Fposts%2F4894719743904101&show_text=true&width=500
മുട്ടം എൻജിനീയറിംഗ് കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ കെഎസ്യു ചരിത്ര ജയം ആണ് നേടിയത്. 12 സീറ്റുകളിൽ ഏഴു സീറ്റ് പിടിച്ചടക്കിയാണ് കെഎസ്യു പടയോട്ടം നടത്തിയത്.
കോളജ് സ്ഥാപിതമായതിനുശേഷം ആദ്യമായാണ് കെഎസ്യു യൂണിയൻ പിടിക്കുന്നത്. ചെയർമാനായി ജിനേശ് ജെയെയും ജനറൽ സെക്രട്ടറിയായി അതുല്യ ടി എന്നിവരെയും തെരഞ്ഞെടുത്തു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmyksu%2Fposts%2F4894737413902334&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmyksu%2Fposts%2F4894786430564099&show_text=true&width=500