അമൃത്സര്‍: പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. കരുണ രാജുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത മാസം 14 ന് നടക്കാനിരിക്കുകയാണ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെയാണ് പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.