കോന്നി: പത്തനംതിട്ട കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പയ്യനാമണ്ണ് പത്താലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. റീനയും മകന്‍ റയാനും വെട്ടേറ്റ നിലയിലാണ്. സോണി സമീപകാലത്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സോണി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ചികിത്സയിലിരുന്ന സോണി വെള്ളിയാഴ്ച വീട്ടുജോലിക്കാരിയോട് തങ്ങൾ കൊല്ലത്തേക്ക് പോകുകയാണെന്നും, വരേണ്ടെന്നും അറിയിച്ചിരുന്നു. ബന്ധുക്കൾക്കും ചില സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് വിവരമൊന്നുമില്ലാതിരുന്നതിന് പിന്നാലെ ഇന്ന് അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.