മസ്കത്ത്: ഒമാനില്‍ പൂര്‍ത്തിയാവുന്ന 200 ബെഡ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായ ‘ആസ്റ്റര്‍ റോയലി’ന്റെ പേരും ലോഗോയും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങ് പ്രകാശനം ചെയ്തു.ഒമാനില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെ അവരുടെ വീടുകളില്‍ എത്തി ഹോസ്പിറ്റലില്‍ ലഭ്യമായ എല്ലാ പരിചരണവും നല്കുന്ന പദ്ധതിയാണ് ആസ്റ്റര്‍ ദില്‍സേ.
ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘കെയര്‍ ഈസ് ജസ്റ്റ് ആന്‍ ആസ്റ്റര്‍ എവേ’പദ്ധതിയുടെ ഭാഗമായ രണ്ടു ചികിത്സ സേവനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കമായി. ആസ്റ്റര്‍ ദില്‍സേ, ആസ്റ്റര്‍ @ ഹോം എന്നിവയാണ് സേവനങ്ങള്‍.
ഒമാനിലുള്ള കോവിഡോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ യാത്ര ചെയ്യാന്‍ സാധിക്കാത്ത രോഗികളെ അവരുടെ വീടുകളില്‍ എത്തി പരിചരിക്കുന്ന പദ്ധതിയാണ് ആസ്റ്റര്‍ @ ഹോം. ഈ രണ്ടു സേവനങ്ങളുടെയും ആദ്യ രജിസ്ട്രേഷന് അംബാസഡര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ചെയര്മാന് ആസാദ് മൂപ്പന് ഓണ്‍ലൈനായി പങ്കുചേർന്നു. ആസ്റ്റര്‍ ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ ഫര്ഹാന് യാസീന്‍, ആസ്റ്റര്‍ ഒമാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആഷിക് സൈനു, സി.ഇ.ഒ ഡോ. അഷന്തു പാണ്ഡെ, സി.ഒ.ഒ ഡോ. ഷിനൂപ് രാജ് എന്നിവരും സംബന്ധിച്ചു. വിവിധ സാമൂഹിക സാംസ്കാരിക കൂട്ടായ്മ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.