കോഴിക്കോട്: ഒരു കോടിയില്‍ നാലുപേര്‍ക്കുമാത്രം വരുന്ന അപൂര്‍വ രക്താര്‍ബുദം ബാധിച്ച 47കാരിക്ക് കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ ശസ്ത്രക്രിയ. പ്രൈമറി പ്ലാസ്മ സെല്‍ ലുക്കീമിയ ബാധിച്ച വനിതയാണ് ആന്റി പ്ലാസ്മ സെല്‍ തെറപ്പിയും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
മജ്ജയിലെ അര്‍ബുദബാധിത പ്ലാസ്മ കോശങ്ങള്‍ രക്തത്തിലേക്കു കൂടി പടരുന്ന രോഗാവസ്ഥയാണ് മള്‍ട്ടിപ്പ്ള്‍ മൈലോമയുടെ ഉപവിഭാഗമായി വരുന്ന പ്രൈമറി പ്ലാസ്മ സെല്‍ ലുക്കീമിയ. കോടിയില്‍ നാലു പേര്‍ക്കുമാത്രം വരുന്നതും അധികവും വനിതകളില്‍ മാത്രം കാണുന്ന രോഗവുമാണിതെന്ന് ഹെമറ്റോ ഓങ്കോളജി ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന് നായര്‍ പറഞ്ഞു.
പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറഞ്ഞ് ചികിത്സതേടിയപ്പോഴാണ് അസുഖം ഗുരുതരമാണെന്നറിഞ്ഞത്. നിരവധി പരിശോധനകള്‍ക്കുശേഷം രോഗം നിര്‍ണയിച്ച് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബ്ലഡ് ഡിസീസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് കാന്‍സര്‍ ഇമ്യൂണോ തെറപ്പിക്ക് കീഴിലെ മൈലോമ ക്ലിനിക്കിലെ അതിവിദഗ്ധരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
ഇത്തരം രോഗാവസ്ഥകള്‍ക്ക് ആദ്യഘട്ടത്തില്‍തന്നെ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് കാന്‍സര്‍ ഇമ്യൂണോതെറപ്പി അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. ആന്റണി ജോര്‍ജ് ഫ്രാന്‍സിസ് തോട്ടിയാനും ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഓഫ് ഹാര്‍ട്ട് ആന്‍ഡ് വാസ്കുലര്‍ കെയര്‍ സീനിയര്‍ കണ്സല്ട്ടന്ററുമായ ഡോ. അലി ഫൈസലും പറഞ്ഞു.