സ്വീറിച്ച് : സ്വിറ്റ്സര്‍ലണ്ടില്‍ സൈനികര്‍ വാട്സാപ്പ് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം.വാട്സാപ്പിനെ കൂടാതെ സിഗ്നല്‍, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിര്‍ദേശം.
യു.എസ്. ക്ലൗഡ് ആക്റ്റ് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയില്‍ പെടുന്ന കമ്ബനികള്‍ ശേഖരിക്കുന്ന ഡാറ്റ അമേരിക്കന്‍ അധികൃതര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് സൈന്യം മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.