ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധ വീണ്ടും കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 10.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55കോടിയായി. 40,863 പേര്‍ക്ക് രോഗ മുക്തി. 327 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെയായി 3,623 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 1,009 പേര്‍ക്ക് രോഗം കണ്ടെത്തി. കേരളം അഞ്ചാം സ്ഥാനത്താണ്. 333 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെയായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേര്‍ രോഗ മുക്തരായി. ആകെ മരണം 4,83,790. രാജ്യത്ത് ഇതുവരെയായി 151.58 കോടി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.