റിയോ ഡി ഷാനെയ്റോ:ബ്രസീലിൽ വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അഞ്ച് മരണം .20 പേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാപ്പിറ്റോലിയോ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫര്‍ണാസ് തടാകത്തിലാണ് ദുരന്തം സംഭവിച്ചത്. മലയിടുക്കില്‍ നിന്നും പാറകൾ അടർന്ന് ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ 32 പേരില്‍ ഒന്‍പത് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാണാതായവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ സുരക്ഷാകാരണങ്ങളാല്‍ ശനിയാഴ്ച രാത്രി നിര്‍ത്തിവച്ചിരുന്നു.