ചെന്നൈ: തെന്നിന്ത്യന്‍ താരം സത്യരാജിനെ കൊവിഡ് ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി സത്യരാജ് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്ത ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും ആശുപത്രി അധികൃതരോ കുടുംബവുമോ പുറത്തുവിട്ടിട്ടില്ല.