ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് 20,181 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
ഡല്‍ഹിയില്‍ 11,869 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഏഴ് പേര്‍ മരിച്ചു. ആക്ടീവ് കേസുകള്‍ 48,178 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ശതമാനം. ആകെ മരണം 25,143.
പശ്ചിമ ബംഗാളിലും കേസുകള്‍ പിടിവിട്ട് ഉയരുകയാണ്. ഇന്ന് 18,802 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 8,112 പേര്‍ക്കാണ് രോഗ മുക്തി. 19 പേര്‍ മരിച്ചു.
നിലവില്‍ 62,055 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 19,883. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.6 ശതമാനം.
കര്‍ണാടകയില്‍ 8906 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 508 പേര്‍ക്കാണ് രോഗ മുക്തി. നാല് മരണം. ടെസ്റ്റ് പോസിറ്റിവിറ്റി 5.42 ശതമാനം. ആകെ രോഗ മുക്തര്‍ 29,63,056. ആകെ മരണം 38,366.