പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ സൗന്ദര്യം സിനിമാ ലോകത്തെ എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. ‘ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍’ ആയ മമ്മുട്ടിയുടെ, സുഹൃത്തുക്കളോടൊപ്പമുള്ള പുതിയ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
മഹാരാജാസില്‍ നടന്ന റീയൂണിയന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക, ഇത് എഡിറ്റിംങ് ആണോ, അവിശ്വസനീയം, ഇതേതാ ഒരു പയ്യന്,നിങ്ങളിത് വിശ്വസിക്കുമോ’ എന്നിങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സാണ് ചിത്രം പങ്കുവെച്ചത്. ‘കോളേജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക ‘ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FRobertJins%2Fposts%2F4419444064832688&show_text=true&width=500
ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രം 24ന് റിലീസ് ചെയ്യും. കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രതീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രങ്ങള്‍.