ഫത്തോര്‍ഡ: ഇന്ത്യൻ സൂപ്പർലീഗിൽ എടികെ മോഹൻ ബഗാനും ഒഡിഷ എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു. ഇന്ന് രാത്രി നടക്കാനിരുന്ന മത്സരമാണ് മാറ്റിവെച്ചത്. എടികെ മോഹൻ ബഗാൻ്റെ ഒരു താരത്തിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് മത്സരം മാറ്റി വെച്ചത്. പോസിറ്റീവ് ആയ താരത്തിൻ്റെ പേരു വ്യക്തമാക്കിയിട്ടില്ല.
Match 53 of #HeroISL 2021-22 between @atkmohunbaganfc and @OdishaFC has been postponed.#ATKMBOFC #LetsFootball pic.twitter.com/05AiUMQQc0
— Indian Super League (@IndSuperLeague) January 8, 2022
താരം ഇപ്പോള്‍ ഐസൊലേഷനില്‍ ആണ്. മറ്റു താരങ്ങളും ഒഫീഷ്യല്‍സും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഈ മത്സരം പിന്നീട് നടത്തുമെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് ഗോവയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്.
LEAGUE STATEMENT
Hero Indian Super League (ISL) has decided to postpone Match No. 53 between ATK Mohun Bagan and Odisha FC scheduled to be played today, Saturday, January 8, 2022, at PJN Stadium in Fatorda. The League will look to reschedule the fixture to a later date. (1/3) pic.twitter.com/UllSfAeRxW
— ATK Mohun Bagan FC (@atkmohunbaganfc) January 8, 2022
ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് പോരാട്ടം. ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഗോവ- ചെന്നൈയിന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും. പിജെഎൻ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരം മാറ്റി വെച്ച വിവരം എടികെ മോഹൻ ബഗാൻ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസ്എല്ലിന് പിന്നാലെ ആരംഭിച്ച ഐ ലീഗ് നിലവില്‍ മൂന്ന് ആഴ്ചയിലേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.