കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കൃത്യം ആസൂത്രിതമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ റിപ്പോർട്ട് നൽകി. ആശുപത്രിക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതിയാണ് അന്വേഷിച്ചത്. ഇവര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ചയില്ലെന്ന കണ്ടെത്തല്‍. സമിതി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം, ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയതോടെ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസവ വാർഡിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിയെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു എന്ന യുവതി കുഞ്ഞിനെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
പോലീസിൻ്റെ ഊര്‍ജിതമായ തെരച്ചിലിന് ഒടുവില്‍ കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. കൊച്ചിയിലേക്ക് പോകാനായി നീതു ടാക്സി വിളിച്ചിരുന്നു. നീതു വിളിച്ച ടാക്സിയിലെ ഡ്രൈവറാണ് സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചത്. കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. പോലീസ് പിടിയിലായ നീതുവിനെ റിമാന്‍ഡ് ചെയ്തു.