നിലവിലുള്ള ഇംഗ്ലീഷ് പഠനരീതി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ പ്രമേയം പാസ്സാക്കി. യോഗ്യതകൾ ഒരുപാട് ഉണ്ടായിട്ടും പലയിടങ്ങളിലും പിന്നിലായി പോകുന്ന ഇന്ത്യൻ ജനതയുടെ വീഴ്ചകളിൽ പ്രധാനമായിട്ടുള്ളത് ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ലഭിച്ചിട്ടും സംസാരിക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് ഇത്തരമൊരു ആവശ്യവുമായി സംഘടന രംഗത്തത്തെത്തിയത്.
എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ,റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫ്രാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.
ഇംഗ്ലീഷ് പഠന കാര്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികളാണ് ഇന്നും സ്കൂളുകളിൽ നടപ്പിലാക്കുന്നത് ഗ്രാമറിനും തത്വങ്ങൾക്കും മുൻതൂക്കം കൊടുത്ത് അടിച്ചേല്പിക്കുന്ന രീതി ഇതിന് ഒരു മാറ്റം വരണം. ഈ രീതിയുടെ പാർശ്വഫലങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും പ്രവർത്തികമായ പഠനങ്ങളിലൂടെ ശാസ്ത്രീയമായി തെളിയിച്ച മാസ്റ്റർ ട്രെയ്നർ ബാബാ അലക്സാണ്ടറിന്റെ പുതിയ ഭാഷപഠന രീതികൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്തുക എന്നതും പ്രമേയത്തിൽ ഉൾകൊള്ളുന്നു .