തെന്നിന്ത്യന്‍ താരം തൃഷക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒരാഴ്ച വേദനാജനകമായിരുന്നുവെന്നും താരം ട്വീറ്റില്‍ പറയുന്നു. തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും തൃഷ കുറിച്ചു. പുതുവർഷത്തിന് തൊട്ടുമുൻപായാണ് താരം കോവിഡ് ബാധിതയായത്. എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. നെഗറ്റീവ് പരിശോധനക്ക് ശേഷം ഉടന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുമെന്നും തൃഷ അറിയിച്ചു.
തൃഷയുടെ കുറിപ്പ്:
എല്ലാ മുന്‍കരുതലും സുരക്ഷയും എടുത്തിട്ടും പുതു വര്‍ഷത്തിന് തൊട്ടു മുന്‍പായി എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിങ്ങള്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ആഴ്ചകളില്‍ ഒന്നായി ഇത് മാറി. ഇപ്പോള്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എൻ്റെ വാക്‌സിനേഷന് നന്ദി. എല്ലാവരും മുന്‍പ് ചെയ്തിരുന്ന എല്ലാ മുന്‍കരുതലും തുടരൂ. രോഗം മാറി ഉടനെ വീട്ടിലേക്ക് പോകാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ മികച്ച കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.- തൃഷ കുറിച്ചു.
— Trish (@trishtrashers) January 7, 2022
കഴിഞ്ഞ കുറച്ച് മാസങ്ങളായി വെബ് സീരീസായ ബൃന്ദയുടെ ചിത്രീകരണത്തിലായിരുന്നു താരം. അവിടെ നിന്നും നടി പുതുവര്‍ഷം ആഘോഷിക്കാന്‍ മറ്റൊരിടത്തേക്ക് പോയി. അവിടെവെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായകൻ പ്രിയദർശൻ ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. നടി സ്വര ഭാസ്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.