പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. പൃഥ്വിരാജ് പാടിയ ‘താതക തെയ്താരെ’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷോം അബുദുള്‍ വഹാബാണ്.
പ്രണവിന്റേയും കൂട്ടുകാരുടേയും ആഘോഷ നിമിഷങ്ങളാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻജിനീയറിങ് വിദ്യാർത്ഥിയായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. കൂട്ടുകാർക്കൊപ്പമുള്ള ഹോസ്റ്റൽ ജീവിതവും ആഘോഷവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനം ശ്രദ്ധ നേടുകയാണ്. ക്യാമ്പസും ഹോസ്റ്റല്‍ ജീവിതവുമാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാട്ടിന് പ്രാധാന്യം നൽകിക്കൊണ്ടാണ് വിനീത് ‘ഹൃദയം’ ഒരുക്കിയിരിക്കുന്നത്. ഹൃദയത്തില്‍ മൊത്തം പതിനഞ്ച് ഗാനങ്ങളാണുള്ളത്. അതില്‍ അഞ്ചാമത്തെ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ‘ദർശന’ എന്നു തുടങ്ങുന്ന ഗാനം വൻ വൈറലായിരുന്നു. കൂടാതെ ‘ഉണക്കമുന്തിരി’ എന്ന ഗാനവും ശ്രദ്ധ നേടി. പ്രണവ് മോഹന്‍ലാലിൻ്റെ നാലാമത്തെ ചിത്രമാണ് ഹൃദയം.
കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിൻ്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യനാണ് നിർമാണം. ചിത്രത്തിൻ്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.