ലോകത്തെ പകുതിയോളം ആളുകള്‍ക്ക് അവശ്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.വികസ്വര രാജ്യങ്ങള്‍ ആരോഗ്യ സംരക്ഷണ ചെലവിനായി ജി.ഡി.പിയുടെ ശതമാനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെങ്കിലും, ഡിജിറ്റലൈസേഷനാണ് ഈ സാഹചര്യങ്ങള്‍ക്കുള്ള പ്രതിവിധിയാകേണ്ടത്. ഇത് ലോകത്തെ വിദൂര കോണുകളില്‍ പോലും മൊബൈല്‍ ഫോണുകള്‍ വഴി പ്രാഥമിക ആരോഗ്യ പരിരക്ഷയെങ്കിലും ലഭ്യമാക്കാന്‍ സഹായിക്കും.
100 ദശലക്ഷത്തിലധികം പേര് ആരോഗ്യ പരിചരണ ചെലവുകള്‍ താങ്ങാന്‍ സാധിക്കാത്തതിനാല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള ആരോഗ്യപരിചരണം പ്രാപ്യമായ രീതിയില്‍ കൃത്യസമയത്ത് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും കൂടുതലായി അനുഭവപ്പെടുന്ന സമയം കൂടിയാണിത്.
ലോകത്തിന്റെ മുക്കിലും മൂലയിലും നേരിട്ട് ആരോഗ്യസംരക്ഷണവുമായി എത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഡിജിറ്റലൈസേഷനിലൂടെ ആരോഗ്യ സേവനങ്ങള്‍ എല്ലായിടത്തും എത്തിക്കാന്‍ കഴിയും. വികസ്വര രാജ്യങ്ങള്‍ ആരോഗ്യ സംരക്ഷണ ചെലവിനായി ജി.ഡി.പിയുടെ ശതമാനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെങ്കിലും, ഡിജിറ്റലൈസേഷനാണ് ഈ സാഹചര്യങ്ങള്‍ക്കുള്ള പ്രതിവിധിയാകേണ്ടത്.
ഇത് ലോകത്തെ വിദൂര കോണുകളില്‍ പോലും മൊബൈല്‍ ഫോണുകള്‍ വഴി പ്രാഥമിക ആരോഗ്യ പരിരക്ഷയെങ്കിലും ലഭ്യമാക്കാന്‍ സഹായിക്കും.എല്ലാ മേഖലയിലും ഡിജിറ്റലൈസേഷന് നടപ്പാക്കാനാണ് ആസ്റ്ററിന്റെ തീരുമാനം. ചെലവ് കുറഞ്ഞ രീതിയില്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി നിര്‍വചിക്കുന്നതിനും ഈ രംഗത്തെ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും ഇനിപ്പറയുന്ന പ്രവണതകള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
രോഗികള്‍ അവരുടെ വീട്ടിലിരുന്നോ ജോലിസ്ഥലത്തുള്ള സൗകര്യങ്ങളില്‍ നിന്നോ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പല ആശുപത്രികളും ആരോഗ്യ പരിചരണ സേവനദാതാക്കളും വിദൂരമായിത്തന്നെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് ഡിജിറ്റലൈസ്ഡ്, വെര്‍ച്വല്‍ സൊല്യൂഷനുകള്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് ഈ കാലയളവില്‍ കുത്തനെ ഉയര്‍ന്നതായി ഞങ്ങള്‍ കണ്ടു. ഇത് ജി.സി.സിയിലും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ സ്ഥാപനങ്ങളില്‍ പുതുതായി 800 ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയും എട്ട് മാസത്തിനിടെ ഒരു ലക്ഷത്തിലധികം കണ്‍സള്‍ട്ടേഷനുകള്‍ സ്വീകരിക്കുകയും ചെയ്തു.
ആരോഗ്യ പരിചരണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിവുള്ള മാറ്റത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്. മാറുന്ന കാലത്തിനനുസരിച്ച് പുതുമ ഉള്‍ക്കൊള്ളുകയും, മാറ്റത്തിന് വിധേയമാവുകയും ചെയ്യാത്ത ആരോഗ്യപരിപാലന ദാതാക്കള്‍ ഈ രംഗത്തുനിന്നും പിന്നാക്കം പോകുകയും തകര്‍ച്ചയെ നേരിടുകയും ചെയ്യും.പല ആശുപത്രികളിലും ഇനി ഹ്യൂമനോയിഡ് റോബോട്ടുകളെ നിങ്ങള്‍ കാണും. കമ്ബ്യൂട്ടറുകള്ക്കുള്ളില് ഇരുന്ന്, ഡോക്ടര്‍മാരെ സഹായിക്കുന്നതിന് രോഗനിര്‍ണയവും ചികിത്സാ പ്രോട്ടോക്കോളുകളും നല്കുന്ന റോബോട്ടുകള്‍ പുതിയ കാഴ്ചകളായിരിക്കും.