പാലക്കാട്: റോഡരികില്‍ കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് പുതുനഗരം ചോറക്കോട് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസാണ് മൃതദേഹത്തിന് തോന്നിക്കുന്നത്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയാണെന്നാണ് സംശയം.
സ്ഥലത്ത് മദ്യക്കുപ്പികളും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തും.
പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ച് വന്നിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തുനിനന് വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.