ന്യൂഡൽഹി: കോവിഡ് വാക്സിൻ കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസിന് രജിസ്ട്രേഷൻ ആവശ്യമില്ല. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കാം.
അതുമല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തിയും വാക്സിൻ സ്വീകരിക്കാം. ഓൺലൈൻ ബുക്കിംഗ് ശനിയാഴ്ച വൈകുന്നേരം മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
There is no need for new registration. Those who have taken two doses of COVID19 vaccine can directly take an appointment or walk-in to any COVID19 Vaccination Centre: Ministry of Health & Family Welfare on ‘Precautionary dose’
— ANI (@ANI) January 7, 2022
ആദ്യഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. എന്നാൽ 60 വയസിന് മുകളിൽപ്രായമുള്ളവർക്ക് കരുതൽ ഡോസിന് ഡോക്ടറുടെ നിർദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
നേരത്തെ കോവിൻ പോർട്ടൽ വഴി രണ്ട് ഡോസ് സ്വീകരിച്ചവരാണ് കരുതൽ ഡോസ് സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. നേരിട്ട് വാക്സിൻ സെന്ററുകളിൽ പോയി കരുതൽ ഡോസ് സ്വീകരിക്കാൻ സാധിക്കും.