ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം. വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്നവർക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി ആരോഗ്യമന്ത്രാലയം.
ഏഴു ദിവസത്തിനുശേഷം ഇവർ കോവിഡ് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ, അവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവരുടെ സാന്പിളുകൾ ജീനോം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.
രാജ്യത്ത് ഒമിക്രോണും കോവിഡും വർധിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചൊവ്വാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.
നേരത്തെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാത്രമാണ് ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് വ്യപാനം രൂക്ഷമായ സാഹചര്യത്തിലാണ് വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്.