ഹൈദരാബാദ്: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ വിശദീകരിച്ചു. കേരളത്തില്‍ വ്യവസായമാരംഭിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ സംസ്ഥാനം നല്‍കും. രാജ്യത്ത് ഏറ്റവും വിദ്യാസമ്പന്നരായ ജീവനക്കാരെയും കേരളത്തില്‍ ലഭിക്കും. കേരളത്തെ ഉത്തരവാദിത്തമുള്ള നിക്ഷേപ സൗഹൃദ വ്യാവസായിക സംസ്ഥാനമാക്കുമെന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്ത് ഹോട്ടലിലായിരുന്നു നിക്ഷേപസംഗമം. രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്ഢി, ചീഫ് സെക്രട്ടറി വി പി ജോയ് , നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ഇളങ്കോവന്‍ തുടങ്ങിയവരും പങ്കെടുത്തു. ഫര്‍മസ്യുട്ടിക്കല്‍, ബയോടക്‌നോളജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനികളാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്.
കേരളത്തില്‍ നിന്നും കിറ്റക്‌സ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കിറ്റെക്‌സ് ഗ്രൂപ്പ് സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപത്തിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ് നിക്ഷേപം.