കോഴിക്കോട് ;കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് തിക്കോടിയിൽ നിന്ന് മാറി 4 കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് അകലാപ്പുഴ.കോഴിക്കോടിൻറെ ‘കുട്ടനാട്’ എന്ന് പ്രകൃതി കനിഞ്ഞേകിയ ഇവിടം ഇവിടം ഇന്ന് ടൂറിസത്തിന് വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.വില്യം ലോഗന്റെ മലബാർ മാന്വലിൽ വരെ പരാമർശിക്കപ്പെട്ടിട്ടുള്ള ഇവിടം പ്രകൃതി രമണീയത കൊണ്ടും മത്സ്യ സമ്പത്തു കൊണ്ടും ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
അകലാപ്പുഴ അകലമുള്ള പുഴ എന്നാണ് അർത്ഥം. അകലം കൂടുന്തോറും കൂടുന്ന സൗന്ദര്യവുമായി ഇടുങ്ങിയും പടർന്നുമാണ് പുഴയുടെ കിടപ്പ്. നാഴികകളോളം നീളത്തിൽ ഒരേ ആഴവും പരപ്പുമുള്ള പുഴ, തീരങ്ങളിലുടനീളം കേരവൃക്ഷങ്ങളും.പയ്യോളി ചീർപ്പിനും കണയങ്കോടിനുമിടയിൽ കോരപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലാണ് അകലാപ്പുഴ.
അതി മനോഹരമായൊരു സായാഹ്നം ദർശിക്കാം , തീവണ്ടി സിനിമയിലെ എഡിസൺ തുരുത്ത് കാണാം. പിന്നെ കോൾ നിലങ്ങൾക്കപ്പുറത്ത് മുങ്ങാംകുഴിയിടുന്ന അസ്തമയ സൂര്യനെ കാണാം അങ്ങനെ കാഴ്ചകൾ ഏറെയുണ്ട് കിടഞ്ഞിക്കുന്നിന് താഴെയുള്ള ഈ അകലാപ്പുഴ കടവിൽ.ദിനംപ്രതി ഒട്ടനവധി ആളുകളാണ് ഇന്ന് അകലാപ്പുഴയെ തേടി ഇവിടേക്കെത്തുന്നത് കാരണം മറ്റൊന്നുമല്ല. പ്രകൃതി ഭംഗി ആസ്വദിച്ചു അകലാപ്പുഴുടെ ഓളങ്ങളിലൂടെ ബോട്ടിംങ്ങ് നടത്താം.
കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ആഗ്രഹിക്കുന്നവർക്കും, നഗരത്തിന്റെ തിരക്കിൽ നിന്നുമാറി ഗ്രാമഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യത്തോടെ ഇവിടേക്കെത്താം. ഇവിടം നിങ്ങളെ നിരാശപ്പെടുത്തില്ല ,കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകും. തെങ്ങിൻ തോപ്പുകളും കണ്ടൽക്കാടുകളും ചെറുതോടുകളും,കൊതുമ്പു വള്ളങ്ങളും ശാന്ത സുന്ദരമായ അന്തരീക്ഷവും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്,
ഒപ്പം ഭക്ഷണ പ്രേമികളെ ഒട്ടും തന്നെ നിരാശപ്പെടുത്താതെ പ്രദേശവാസികളായ വീട്ടമ്മമാരുടെ നല്ല രുചിയേറുന്ന ചായയും പലഹാരവും , ഉപ്പിലിട്ടതും, ഐസ് ഒരതിയും , കുലുക്കി സർമ്പത്തും , കരിമ്പ് ജ്യൂസും പിന്നെ റൂബി ഹോട്ടലിലെ കിടിലൻ ഭക്ഷണവും അകലാപ്പുഴ തീരത്ത് ലഭിക്കും. പിന്നെ വില്പനക്കായൊരുക്കിയ അലങ്കാര ചെടികളും.