ന്യൂഡൽഹി; കോവിഡ് വ്യാപനത്തിന്റെ ;പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തിര ചികിത്സാ കേന്ദ്രങ്ങൾ തുറന്നു.ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയും എതിർവശത്തുള്ള ഷെൻഹായ് ബാൻക്വറ്റ് ഹാളുമാണ് ഓക്‌സിജനടക്കമുള്ള സംവിധാനം ഒരുക്കിയത്.അടിയന്തിര ക്വാറന്റൈൻ സെന്ററുകളിൽ 100 കിടക്കകളാണ് ഓക്‌സിജൻ കോൺസൻട്രേറ്ററടക്കം സജ്ജമാക്കിയത്. ഡൽഹി മേഖലയിൽ ഓക്‌സിജൻ പ്ലാന്റില്ലാ ത്തതിനാൽ നേരിയ ലക്ഷണമുള്ളവരെ മാത്രമാണ് സ്വകാര്യ മേഖലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നത്. കൂടുതൽ പ്രശ്‌നമുള്ളവർ ആശുപത്രികളിൽ തന്നെ പോകണ മെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനകത്ത് 15,097 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീക രിച്ചത്.പോസിറ്റിവിറ്റി നിരക്ക് 15.34ലേക്ക് ഉയർന്നിരിക്കുകയാണ്. ആകെ കൊറോണ ബാധിച്ചവർ ഡൽഹിയിൽ മാത്രം നിലവിൽ 31,498 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ6 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. വാക്‌സിനേഷൻ വർദ്ധിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.