തിരുവനന്തപുരം: വാളയാർ മോട്ടോർവാഹന ചെക്ക് പോസ്റ്റിൽ കൈക്കൂലി പിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് ആർടിഒ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ്, അസി.ഇൻസ്പെക്ടർ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഓഫിസ് അസിസ്റ്റൻറ് സുനിൽ മണിനാഥിനും സസ്പെൻഷൻ കിട്ടി. ട്രാൻസ്പോർട്ട് കമ്മീഷണറുടേതാണ് ഉത്തരവ്.
വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും ഉദ്യോഗസ്ഥർ സ്വീകരിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി.