മുംബൈ: മുംബൈയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,181 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് ഇത്.
നാല് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാല്‍ നിറഞ്ഞ അവസ്ഥയാണ് മുംബൈയില്‍. 500 കെട്ടിടങ്ങള്‍ നഗരത്തില്‍ സീല്‍ ചെയ്തു. മുംബൈയിലെ പുതിയ കേസുകളില്‍ 85 ശതമാനത്തിനും ലക്ഷണങ്ങളുണ്ടായിരുന്നില്ല.
1170 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 106 പേര്‍ക്ക് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നു. ഒമിക്രോണ്‍ കേസുകളിലും മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് സംസ്ഥാനത്തും മുംബൈ നഗരത്തിലും കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
അതേസമയം കേസുകള്‍ കൂടുമെന്നത് മുന്‍കൂട്ടിക്കണ്ട് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.