ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് 5,097 കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. മെയ് മാസം എട്ടിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായി കുതിച്ചുയർന്നു. ഇന്ന് ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ജനുവരി ഒന്നിന് കോവിഡ് ബാധിച്ച് 247 പേരാണ് ചികിത്സ തേടിയിരുന്നതെങ്കിൽ ചൊവ്വാഴ്ച 531 പേർ ചികിത്സ തേടി.