ന്യൂഡല്‍ഹി: 2021-ലെ ഓൺ-ടൈം പെർഫോമൻസിനായി ടോപ്പ് 10 ആഗോള പട്ടികയിൽ ഇടംനേടുന്ന രാജ്യത്തെ ഏക വിമാനത്താവളമായി ചെന്നൈ. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ ‘സിറിയം’ നടത്തിയ പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്.
സിറിയം വിശകലനം ചെയ്ത 70 റൂട്ടുകളിലേക്കുള്ള വിമാനങ്ങളില്‍, ചെന്നൈ വിമാനത്താവളത്തിന്റെ 89.32 ശതമാനമാണ് കൃത്യസമയത്ത് പുറപ്പെടുന്നത്. ജപ്പാൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളതാണ് ടോപ്പ് 10 പട്ടികയിൽ ഇടം നേടിയ മറ്റ് വിമാനത്താവളങ്ങൾ.
“ഒരു ഇന്ത്യൻ വിമാനത്താവളം ആദ്യ 10-ൽ ഇടം നേടിയത് അഭിമാനകരമായ നിമിഷമാണ്. ചെന്നൈ എയർപോർട്ടിലെ മുഴുവൻ വ്യോമയാന മേഖലയ്ക്കും അഭിനന്ദനങ്ങൾ”, ചെന്നൈ എയർപോർട്ട് ചെയർമാൻ കെ.പി. കുമാർ അഭിപ്രായപ്പെട്ടു.