കോട്ടയം: മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി ഇഷ്യു ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡികളുടെ ഇഷ്യുവാണ് ആരംഭിച്ചിരിക്കുന്നത്. 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. സെക്യൂര്‍ഡ് എന്‍സിഡികള്‍ക്ക് 27 മാസം, 38മാസം, 72 മാസം, 96 മാസം എന്നിങ്ങനെ 10 കാലാവധി ഓപ്ഷനുകള്‍ ഉണ്ട്.
200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഇഷ്യുവിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മറ്റൊരു 200 കോടി രൂപകൂടി ചേര്‍ത്ത് ആകെ 400 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് അനുമതിയുണ്ട്.
ഈ നിക്ഷേപങ്ങള്‍ക്ക് 8.3 ശതമാനം മുതല്‍ 9.37ശതമാനംവരെ നിരക്കുകളിലുള്ള ആദായമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28വരെ അപേക്ഷിക്കാം.