തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവര്‍ണര്‍ സര്‍ക്കാരിൻ്റെ തെറ്റിന് കുടപിടിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല, സര്‍ക്കാരിന് വഴങ്ങുകയാണ് ഗവര്‍ണർ. ഗവര്‍ണര്‍ നിയമവിരുദ്ധ നടപടികള്‍ തുടരുന്നതാണ് യുഡിഎഫിൻ്റെ പ്രശ്നം.
തെറ്റ് ചെയ്തെന്ന് പറഞ്ഞ ഗവര്‍ണര്‍ അത് തിരുത്താന്‍ തയാറല്ല. ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഡി ലിറ്റ് വിവാദത്തിൽ ഗവർണർ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാ പദവിയിലിരുന്ന് വാർത്ത ചോർത്തി നൽകലല്ല ഗവർണറുടെ പണി. ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടോ എന്നാണ് ചെന്നിത്തല ചോദിച്ചത്. വിവാദമുണ്ടാക്കാതെ വസ്തുത ഗവര്‍ണര്‍ പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ‘രാജാവെ’ന്ന് വിശേഷിപ്പിച്ച ഗവർണർ, സതീശൻ രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും പറഞ്ഞു.

















