പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു.സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.
വിജിലന്‍സ് സംഘത്തെ കണ്ടതോടെ ഓഫീസിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് ഇറങ്ങി ഓടിയതായാണ് റിപ്പോര്‍ട്ട് .
അഞ്ച് പേരായിരുന്നു ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു നാലു പേര്.