മെച്ചപ്പെട്ട ജീവിതനിലവാരവും വിദ്യാഭ്യാസ മേഖലയിലും സേവനമേഖലയിലും ഉള്ള വരുമാനത്തിന്റെ ഉയർച്ചയിലും സന്തോഷത്തിലും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക് . സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട നഗരം തന്നെയാണ് ഡെന്മാർക്ക്. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് സഞ്ചാരികൾക്കായി നിരവധി കാഴ്ചകളും ഉണ്ട്.
ഇവിടുത്തെ ആളുകൾ മറ്റു രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് സന്തുഷ്ടരും സംതൃപ്തരുമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ രാജ്യത്തിൻറെ പ്രത്യേകത എന്തെന്നാൽ ഈ നഗരം കടൽ തീരങ്ങളാലും ഉൾപ്രദേശങ്ങൾ പ്രകൃതി സൗന്ദര്യത്താലും വനങ്ങളാലും മനോഹരമാണ്. തിരക്കേറിയ നഗരങ്ങളാണെങ്കിലും ആളുകളെ ആകർഷിക്കുന്ന എന്തോ ഒരു ഭംഗി ഈ രാജ്യം ഒളിപ്പിക്കുന്നുണ്ട്. ഇവിടെ ഓരോ 50 കിലോമീറ്റർ ദൂരത്തിലും കടൽത്തീരങ്ങളുള്ളതിനാൽ ഇവിടെ ഉള്ള മിക്കവരും അവധി ദിവസങ്ങൾ ആഘോഷിക്കുന്നത് ബീച്ചുകളിൽ ആണ്.
https://www.youtube.com/watch?v=4diRsG1B1fc
















