തൃശൂര്‍: മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐ അറസ്റ്റില്‍. മലപ്പുറം പോലീസ് ക്യാമ്പിലെ എഎസ്‌ഐയായ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്.
തൃശൂര്‍ കണ്ണാറയിൽ ഇന്നലെ രാത്രിയാണ് സംഭവം.അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്.
രണ്ട് പേരുടെയും കാലൊടിഞ്ഞു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന് മുന്നോട്ട് പോയ കാർ ഒരു കിലോമീറ്റർ ദൂരെ ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തി. തുടർന്ന് നാട്ടുകാർ പിന്നാലെയെത്തി പിടികൂടുകയായിരുന്നു.

















