കൊച്ചി : 17കാരിക്ക് തന്റെ നഗ്നഫോട്ടോകൾ അയച്ചുകൊടുത്ത കേസ്സിൽ പ്രതി ചേരാനല്ലൂർ സ്വദേശി സിബിന് (19) എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് പ്രതി തന്റെ നിരവധി നഗ്നഫോട്ടോകൾ അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ പ്രതി ഭീഷണിപ്പെടുത്തി വാട്ട്സാപ്പ് മുഖേന കൈക്കലാക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോകൾ പരസ്യമാക്കും എന്ന് പറഞ്ഞ് പെൺകുട്ടിയെ നിരവധി തവണ പല സ്ഥലങ്ങളിലും കൊണ്ടുപോയി പോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് കഴിഞ്ഞ മാസം എട്ടാം തീയതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.