തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധിക്ക് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവൽലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
സർവ്വേയ്ക്ക് എത്തിയ കെ.റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥര്‍ അറിയിച്ച പ്രകാരം കല്ലമ്പലം, പള്ളിക്കല്‍ പോലിസെത്തി സംഘര്‍ഷം ലഘൂകരിച്ചു.
കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് കല്ലിടൽ നാട്ടുകാർ തടഞ്ഞത്. ഒടുവിൽ പൊലീസ് നടത്തിയ സമയവായ ചർച്ചയ്ക്കൊടുവിൽ കല്ലിടാൻ നാട്ടുകാർ സമ്മതിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
അതേസമയം, സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനായി സമവായ ചർച്ചകൾ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയപ്പാർട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങൾ മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

















