മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ നിരത്തിലുളളത് 1.56 കോടി വാഹനങ്ങള്‍. ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുന്നവിധത്തില്‍ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ കേരളവും ഡല്‍ഹിക്ക് സമാനമായ അന്തരീക്ഷ മലിനീകരണത്തിലേക്ക് നീങ്ങുമെന്ന സൂചനയാണിത്.
2021-ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനയുണ്ട്. വാഹനങ്ങള്‍ വഴിയുളള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വര്‍ധനയുണ്ട്.
പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ധിക്കുമ്ബോള്‍ വാഹനമലിനീകരണതോതും വര്‍ധിക്കും.

















