ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനി കോക്കടവില്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ അക്രമിക്കുന്നതിനിടയില്‍ പിതാവിന്റെ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മകന് മരിച്ചു.
കോക്കടവിലെ കുഴിമറ്റത്തില്‍ ഫ്രാന്‍സിസിന്റെ മകന് ജോബി(45)യാണു പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ 27 നു രാത്രി 7.30 നു മദ്യപിച്ച് വീട്ടിലെത്തിയ ജോബി മാതാപിതാക്കളുടെ ക്ഷേമപെന്ഷന് പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു.
പണം നല്‍കാത്തതിനെത്തുടര്‍ന്ന് അമ്മ (64)എത്സമ്മയെ ജോബി മര്‍ദിച്ചു. തുടര്‍ന്ന് എത്സമ്മയെ രക്ഷിക്കാന്‍ വേണ്ടി പിതാവ് മകനെ കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു.മരിച്ച ജോബി അവിവാഹിതനാണ്. എല്ത്സമ്മ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലും, പിതാവ് ഫ്രാന്‍സിസിനെ (73) പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.