ജീവനക്കാർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആപ്പിൾ. ഫെയ്സ്ബുക് മെറ്റ എന്ന മാതൃകമ്പനി രൂപീകരിച്ചു മെറ്റാവേഴ്സിൽ ആധിപത്യം സ്ഥാപിക്കാൻ തയാറെടുക്കവെയാണു പ്രധാന എതിരാളികളായ ആപ്പിളിന്റെ ഈ നീക്കം. ആനുകൂല്യങ്ങളും കമ്പനിയുടെ ഓഹരി നൽകുന്നതും ആപ്പിൾ ജീവനക്കാർക്കു മാത്രമാണെങ്കിലും പ്രാഥമിക ലക്ഷ്യം ലോകോത്തര സൈബർ വിദഗ്ധരെ ആപ്പിളിലെത്തിക്കുക എന്നതാണ്. ശമ്പളം താരതമ്യം ചെയ്തു മെറ്റയിലേക്കു പോകേണ്ട ടെക്കികളെ ശമ്പളത്തിനു പുറമേയുള്ള വരുമാനം കാട്ടി ആപ്പിളിലേക്കു ക്ഷണിക്കുകയാണ് കമ്പനി ചെയ്യുന്നത്.
https://www.youtube.com/watch?v=POBUTWwVmMI