കൊച്ചി: ഇടപ്പള്ളിയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.
ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. അടുത്ത് സര്‍വ്വീസ് കഴിഞ്ഞ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. സ്ഥിരമായി ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് ഇത്.

















