വിനോദസഞ്ചാരികളും തീർത്ഥാടകരും അധികം എത്തിച്ചേരാത്ത സ്ഥലമാണ് ത്രിപുരയിലെ ഉനകോട്ടി. വലിയ പാറകളില്‍ കൊത്തിയ ശിൽപങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചരിത്ര പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് അദ്ഭുതങ്ങള്‍ നിറഞ്ഞ ഉനകോട്ടി.
ത്രിപുരയിലെ വനങ്ങളിൽ ഒതുങ്ങിക്കിടക്കുന്ന ഉനകോട്ടി അടിസ്ഥാനപരമായി ശിവന് സമർപ്പിച്ചിരിക്കുന്ന തീർത്ഥാടന കേന്ദ്രമാണ്. ഇൗ സ്ഥലത്തിന് 8 നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അഗർത്തലയിൽ നിന്ന് 178 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൈതൃക സ്ഥലമായ ഇവിടെ ഭീമാകാരമായ കല്ലിൽ കൊത്തിയ ശിൽപങ്ങൾ കാണാം.
ഈ കൂറ്റൻ ശിൽപങ്ങൾ ഗോത്രരൂപങ്ങളെയാണ് കാണിക്കുന്നത്. കംബോഡിയയിലെ അങ്കോർവാട്ട് ക്ഷേത്രത്തിലെ അക്ഷരവിന്യാസത്തിന്റെ ഏതാണ്ട് അതേ നിഗൂഢമായ മനോഹാരിത ഇവിടെയും കാണാം. ബംഗാളി ഭാഷയില്‍ എണ്ണത്തിൽ ഒരു കോടിയിൽ താഴെ എന്നർത്ഥം വരുന്ന വാക്കാണ് ഉനകോട്ടി. ഇവിടെ നിന്ന് നിരവധി ഹൈന്ദവ ദൈവങ്ങളുടെ ശിൽപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉനകോടീശ്വര കാലഭൈരവ് എന്നു വിളിക്കപ്പെടുന്ന ശിവന്റെ 30 അടി നീളമുള്ള കൊത്തുപണിയാണ് അതിൽ ഏറ്റവും വലുത്.
https://www.youtube.com/watch?v=uOflcHeVTdk