കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല 2021-22 അധ്യയനവർഷത്തിൽ യുജി, പിജി പ്രോഗ്രാമുകളിലേയ്ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് പിഴകൂടാതെ 14-01-2022 വരെ അപേക്ഷിക്കാം. 1050 രൂപ പിഴയോടെ 15-01-2022 മുതൽ 18-01-2022 വരെയും, 2100 രൂപ പിഴയോടെ 19-01-2022 മുതൽ 22-01-2022 വരെയും അപേക്ഷിക്കാം. യുജി കോഴ്സ് അഡ്മിഷൻ എടുക്കുന്നവർക്ക് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതിന് പുറമെ Syriac Language & Literature കൂടി Common Course-II ആയി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. പി.ജി കോഴ്‌സുകളിൽ MA Syriac കൂടി ചേർത്തുകൊണ്ട് ഉത്തരവായിട്ടുണ്ട്
പ്രൈവറ്റ് രജിസ്ട്രേഷൻ സിലബസ്:
- യുജി ഫുൾ കോഴ്സുകളിൽ ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിസ്റ്ററി, അറബി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലാസഫി, കൊമേഴ്സ് വിഷയങ്ങൾക്ക് സി ബി സി എസ് – എസ് ഡി ഇ -2017 ( മോഡൽ-I)
- പിജി പ്രോഗ്രമുകളിൽ എംഎ ഇംഗ്ലീഷ്, ഹിസ്റ്ററി മലയാളം, സംസ്കൃതം, അറബിക്, ഹിന്ദി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം എസ് സി-മാത്മാറ്റിക്സ്, എംകോം എന്നീ പ്രോഗ്രാമുകൾക്ക് സി എസ് എസ്- 2019 (പ്രൈവറ്റ്)
ഒന്നും രണ്ടും സെമസ്റ്റർ ബിരുദ, ബിരുദാനന്തര-ബിരുദ ഫുൾ കോഴ്‌സ് രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി വേണം സമർപ്പിക്കാൻ. ഇതിലേയ്ക്കുള്ള ഫീസ് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ മുഖേനയാണ് അടക്കേണ്ടത്. യുജി, പിജി നോൺ ഫുൾ കോഴ്സ് രജിസ്ട്രേഷന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സമർപ്പിക്കുന്നതിനൊപ്പം www.epay.mgu.ac.in മുഖേന ഫീസടച്ചതിൻ്റെ ഇ-രസീത് നൽകുകയും വേണം.
UG- Private Registration Notification 2021-22
https://www.mgu.ac.in/uploads/2021/10/UG-Private-Registration-Notification-2021-22.pdf?x53173
ഓൺലൈൻ രജിസ്ട്രേഷൻ – UG
https://distance.mgu.ac.in/private/privatereg/
PG-Private Registration Notification 2021-22
https://www.mgu.ac.in/uploads/2021/10/PG-Private-Registration-Notification-2021-22.pdf?x53173
ഓൺലൈൻ രജിസ്ട്രേഷൻ – PG
https://distance.mgu.ac.in/Pgprivatecbcss/
അപേക്ഷകളിൽ തെറ്റ് തിരുത്താനുള്ളവർ സർവ്വകലാശാല ഇ-പെയ്മെൻ്റ് സംവിധാനം മുഖേന ഇതിനായി 525 രൂപ ഫീസടച്ച് അപേക്ഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗത്തിൽ നേരിട്ട് നൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ, ഓഫ് ലൈൻ കോഴ്സുകളുടെ അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ വിലാസത്തിൽ രജിസ്ട്രേർഡ് തപാലിൽ മാത്രം അയക്കുക. അപേക്ഷകൾ സർവ്വകലാശാലയിൽ നേരിട്ട് സ്വീകരിക്കില്ല.