തൃശൂര്‍: ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ശിവദാസന്‍ തെങ്ങു കയറ്റ തൊഴിലാളിയാണ്. അയല്‍വാസികളാണ് പുതുവര്‍ഷ ദിനത്തില്‍ രാവിലെ ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മേല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

















