കൊച്ചി: ബസ് സ്റ്റോപ്പിൽ വച്ച് ബസ് കയറാൻ നിന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച വിരുതന് കോടതി ജാമ്യം അനുവദിച്ചു. മുളവൂർ സ്വദേശി ഷാനിക്കാണ്(26) കോടതി ജാമ്യം നൽകിയത്.
ഈ മാസം ആദ്യമായിരുന്നു സംഭവം. സ്കൂളിൽ പോവാൻ സഹോദരിയോടൊപ്പം ബസ് കാത്തുനിന്ന പെൺകുട്ടിയെയാണ് ബൈക്കിലെത്തിയ പ്രതി പഴുതാര ബാഗിൽ ഇരിക്കുന്നു എന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ച് കയറി പിടിച്ചത്.
തുടർന്ന് അന്നേദിവസം തന്നെ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിസരത്ത് തന്നെ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പ്രതി സംഭവം നടന്ന പരിസരത്തുള്ള കടയിലെ ജീവനക്കാരനാണെന്ന് പറയുന്നു.