യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി നടത്തിയ പ്ലാനുകളൊക്കെയും നടക്കാതെ പോകുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പുതിയ കാര്യവുമല്ല. കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍, ഒരിക്കല്‍ സാധാരണമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായിട്ടുണ്ട്. എന്നിരുന്നാലും ദീര്‍ഘമായ വാരാന്ത്യങ്ങളും അവധി ദിനങ്ങളും മുന്‍കൂട്ടി നോക്കി വയ്ക്കുന്നത് യാത്രകള്‍ പ്ലാന്‍ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ജനുവരിയില്‍ അവധിയെടുത്ത് യാത്ര പോകുവാന്‍ പറ്റിയ മൂന്ന് വാരാന്ത്യങ്ങളാണുള്ളത്. ഡിസംബര്‍ 31 വെള്ളിയാഴ്ച ഒരു ലീവ് എടുത്താല്‍ ജനുവരി 1ശനിയാഴ്ചയും രണ്ട് ഞായറാഴ്ചയും വരുമ്ബോള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി അവധി കിട്ടും.വാരാന്ത്യങ്ങളായാലും അല്ലെങ്കിലും യാത്രകള്‍ ചെയ്യുവാന്‍ ഒരുപാട് സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ ജനുവരിയില്‍ തന്നെ പോയി കണ്ടിരിക്കേണ്ട ഔലിയിലെ മഞ്ഞുവീഴ്ചയും ജോധ്പൂരിലെ പൗരാണിക കാഴ്ചകളും ഒരിക്കലും മാറ്റിവയ്ക്കുവാന്‍ സാധിക്കില്ല.
ജനുവരി 13ഉം 14ഉം മകരസംക്രാന്തിയും പൊങ്കലും പ്രമാണിച്ച് മിക്കവര്‍ക്കും അവധിയായിരിക്കും. അതിനുശേഷം വരുന്ന 15,16 തിയ്യതികള്‍ ശനിയും ഞായറുമാണ്.വാലന്റൈന്‍ ദിനം വരുന്ന ഫെബ്രുവരിയില്‍ യാത്ര ചെയ്യുവാന്‍ ആര്‍ക്കും പ്രത്യേക കാരണങ്ങളൊന്നും വേണ്ടിവരില്ല. റൊമാന്റിക് ആയ യാത്രകള്‍ക്ക് ആളുകള്‍ പ്രാധാന്യം കൊടുക്കുന്ന സമയം കൂടിയാണിത്.
പ്രകൃതിഭംഗി അടുത്തറിയുവാനുള്ല യാത്രകള്‍ നടത്തുവാന്‍ പറ്റിയ സമയമാണ് മാര്‍ച്ച്. വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍, പ്രത്യേകിച്ച് മേഘാലയയെ അറിയുവാന്‍ മാര്‍ച്ച് മാസത്തെ പ്രയോജനപ്പെടുത്താം.മാര്‍ച്ച് മാസത്തെപ്പോലെ തന്നെ പ്രകൃതിയുമായി ചേര്‍ന്നുള്ള കാഴ്ചകള്‍ കാണുവാനുള്ള സമയമാണ് ഏപ്രില്‍ മാസവും. മഴക്കാലത്തിനും തണുപ്പുകാലത്തിനും ഇടയിലുള്ള മാസമായതിനാല്‍ മിതമായ കാലാവസ്ഥ ആയിരിക്കുമെന്നത് യാത്രകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. ധര്‍മ്മശാലയാണ് ഈ സമയത്ത് പോകുവാന്‍ പറ്റിയ ഒരിടം.ഏപ്രില്‍ 14 മുതല്‍ 17 വരെയാണ് ഏപ്രിലിലെ അവധികള്‍.
വേനലിന്റെ ദിനങ്ങള്‍ വരുന്ന സമയമാണ് മേയ് മാസം. അതുകൊണ്ടു തന്നെ ഋഷികേശ് സന്ദര്‍ശിക്കുവാനും അവിടുത്തെ സാഹസിക പ്രവര്‍ത്തികള്‍ ആസ്വദിക്കുവാനും സാധിക്കും.ജൂണില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ വീക്കെന്‍ഡ് ട്രിപ്പുകള്‍ മാത്രമാക്കി പ്ലാന്‍ ചെയ്യുക.അവധികളേയില്ലാത്ത ജൂണും ജൂലൈയും കഴിഞ്ഞു വരുന്ന ഓഗസ്റ്റ് സഞ്ചാരികള്‍ക്ക് വലിയ ആശ്വാസം നല്കുന്ന വര്‍ഷമാണ്. ഓഗസ്റ്റ് 6 ശനിയാഴ്ചയും 7 ഞായറാഴ്ചയും കഴിഞഞു വരുന്ന എട്ടാം തിയതി തിങ്കളാഴ്ച മുഹറത്തിന്റെ അവധിയുണ്ട്.
കൃത്യമായി പ്ലാന്‍ ചെയ്താല്‍ അഞ്ച് ദിവസത്തെ നീണ്ട അവധിക്കാലം ഓഗസ്റ്റില്‍ ലഭിക്കും.രാജസ്ഥാന് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയങ്ങളിലൊന്നാണ് സെപ്റ്റംബര്‍ മാസം. നമ്മുടെ നാട്ടിലാണെങ്കില്‍ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ മാസത്തിലാണ്. അതുകൊണ്ടു തന്നെ അവധിദിനങ്ങള്‍ എങ്ങനെ ചിലവഴിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നീണ്ട കുറേ അവധിദിനങ്ങളാണ് ഈ വര്‍ഷത്തെ ഒക്ടോബറിന്റെ പ്രത്യേകത. ഗോവ, ഗോകര്‍ണ്ണം പോലുള്ള ബീച്ച് ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ് ഒക്ടോബര്‍ മാസം.വര്‍ഷാവസാനത്തിന് ഒരു മാസം കൂടി ബാക്കി നില്‍ക്കുമ്ബോള്‍ പ്ലാന്‍ ചെയ്തു നടക്കാതെ പോയ യാത്രകള്‍ക്കായി നവംബര്‍ മാസം മാറ്റിവയ്ക്കാം. കാടുകളും വന്യതയും ആസ്വദിക്കുവാന്‍ പറ്റിയ സമയം കൂടിയാണിത്.
നാല് ദിവസത്തെ അവധിയാണ് പ്ലാന്‍ ചെയ്താല്‍ നവംബറില്‍ എടുക്കുവാന്‍ സാധിക്കുക.വ്യത്യസ്തങ്ങളായ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പരിചയപ്പെടുവാനുള്ള മാസമാണ് ഡിസംബര്‍ മാസം 2022 ഡിസംബറില്‍ ക്രിസ്മസ്(ഡിസംബര്‍ 25) കൂടാതെ മൂന്ന് ദിവസത്തെ മറ്റൊരു അവധി കൂടിയുണ്ട്.