2021 ശാസ്ത്ര സാങ്കേതിക മേഖലയില്‍ മുന്നേറ്റങ്ങളുടെ വര്‍ഷം കൂടിയായിരുന്നു . പോയവര്‍ഷം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച വിഷയമാണ് ബഹിരാകാശവും അന്യഗ്രഹയാത്രകളും. നാസയുടെ പെഴ്സിവീയറൻസ് ചൊവ്വയില്‍ ഇറങ്ങിയതും, പുതുതായി 200ലേറെ ഗ്രഹങ്ങളെ കണ്ടെത്തിയതും ഛിന്നഗ്രഹത്തിലേക്ക് മനുഷ്യന് ബഹിരാകാശ വാഹനം അയച്ചതും, ബഹിരാകാശ ശാസ്ത്രമേഖലയിലെ നിര്‍ണായക നേട്ടങ്ങളാണ്. ഇതിനെയെല്ലാം മറികടക്കുന്നതാണ് സ്വകാര്യമേഖലയിലെ ബഹിരാകാശ കമ്പനികളുടെ നേട്ടങ്ങള്‍.
അതുപോലെ 90കാരന് വില്യം ഷാറ്റ്നര്‍ ബഹിരാകാശത്ത് പോയിവന്നത് ആര്‍ക്കും ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരം സാധ്യമാണെന്നതിന് തെളിവായിരുന്നു. ന്യൂ ഷെപ്പേഡ് റോക്കറ്റിലായിരുന്നു ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ വില്യം ഷാറ്റ്നറെ ബഹിരാകാശത്തേക്ക് എത്തിച്ചത്.
https://www.youtube.com/watch?v=PIEtM1MZuBs